ജിദ്ദ: ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് രാജകീയ പരിചരണം നൽകാനൊരുങ്ങി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ). നവീനമായ ബ്രിസ്റ്റോ ഡൈനിംഗ് സർവീസ് അനുസരിച്ച് വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ പല ഘട്ടങ്ങളിലായി യാത്രക്കാർക്ക് വിതരണം ചെയ്യുന്ന സേവനമാണിത്. ജിദ്ദയിൽ നിന്നുള്ള ലണ്ടൻ, മാഞ്ചസ്റ്റർ, പാരീസ് സർവീസുകളിലെ യാത്രക്കാർക്കാണ് തുടക്കത്തിൽ ഈ സേവനം ലഭിക്കുക.
യാത്രക്കാർക്ക് വ്യത്യസ്തമായ ലഘു ഭക്ഷണങ്ങളും പ്രധാന ഭക്ഷണങ്ങളും തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. മിഠായികളും ഈത്തപ്പഴവും പരമ്പരാഗത അറബി കാപ്പിയും ഐസ്‌ക്രീമും ശീതള പാനീയങ്ങളും ചൂടു പാനീയങ്ങളും എന്നിവ യാത്രക്കാർക്ക് വിതരണം ചെയ്യും. വ്യത്യസ്ത ഇനം പാശ്ചാത്യ ഭക്ഷണങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് ചേർത്ത ഗ്രീക്ക് തൈര്, പുതിന ചേർത്ത ചായ, വ്യത്യസ്ത ഇനം ജ്യൂസുകൾ എന്നിവയെല്ലാം അടങ്ങിയ മെനു ആണ് യാത്രക്കാർക്ക് നൽകുക.
ALSO READ: എമിറേറ്റ്സില്‍ ഇനി ‘ഹിന്ദു ഊണ്’ ഇല്ല
പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിലിൽ ഒരു സെക്ടറിലാണ് ബ്രിസ്റ്റോ ഡൈനിംഗ് സേവനം സൗദിയ ആരംഭിച്ചത്. പിന്നീട് ജിദ്ദയിൽ നിന്നുള്ള പാരീസ്, ലണ്ടൻ, മാഞ്ചസ്റ്റർ സർവീസുകളിൽ പുതിയ സേവനം ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. സൗദിയയുടെ ദേശീയ പരിവർത്തന പദ്ധതിയായ എസ്.വി-2020 ന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് സൗദിയ വക്താവ് ഫഹദ് ബാ ഹദീല പറഞ്ഞു.
Post Your Comments