ന്യൂഡല്‍ഹി: ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്‌പൈസ്‌ജെറ്റ്. ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുക. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരും സ്‌പൈസ്‌ജെറ്റ് ഉന്നത വൃത്തങ്ങളും വിമാനത്തെ സ്വീകരിക്കും. ജൈവ ഇന്ധനമുപയോഗിച്ചുള്ള രാജ്യത്തെ ആദ്യ വിമാനാപറപ്പിക്കലാണിത്.
ALSO READ: ലാന്‍ഡിംഗിനിടെ അപകടം : വന്‍ വിമാന ദുരന്തം ഒഴിവായി
പരീക്ഷണപ്പറക്കല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും. സ്‌പൈസ്‌ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടര്‍ബൈന്‍ എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക. ഇന്ധനം വാങ്ങാനാണ് ആഭ്യന്തര വിമാനസര്‍വീസുകളുടെ ചിലവിന്റെ അമ്പതു ശതമാനത്തോളം ഉപയോഗിക്കുന്നത്. ഇന്ധന ഇറക്കുമതിയെ ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുകൂലമായ തീരുമാനമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
Post Your Comments