Latest NewsIndia

വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നതിനിടയിലും രണ്ടാം വിവാഹം കഴിക്കാം;സുപ്രീം കോടതി

ഹിന്ദു മതത്തിലുള്ള ദമ്പതികള്‍ പിരിഞ്ഞു ജീവിക്കുകയാണെങ്കില്‍

ന്യൂഡല്‍ഹി: ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്ത് സുപ്രീം കോടതി വിധി. ആദ്യ വിവാഹ മോചനത്തിനു ശേഷം മാത്രമേ അടുത്ത വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന നിയമത്തിലാണ് ഇതിലൂടെ മാറ്റമുണ്ടായിരിക്കുന്നത്. വിവാഹ മോചനത്തിന്റെ ഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോള്‍ തന്നെ അടുത്ത വിവാഹം കഴിക്കാമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഹിന്ദു വിവാഹ നിയമം സെഷന്‍ 15 പ്രകാരമുള്ള നിയമമാണ് സുപ്രീം കോടതി ബെഞ്ചിലുള്ള ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡേ, എല്‍ നാഗേശ്വര റാവു എന്നിവര്‍ ദേദഗതി ചെയ്തത്. ഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോള്‍ മറ്റൊരു വിവാഹം ചെയ്യുന്നത് ദമ്പതികളുടെ പുതിയ ജീവിതത്തെ ബാധിക്കില്ലന്നായിരുന്നു വിധി.

ഡല്‍ഹി സ്വദേശിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കാണ് ഇതിലൂടെ തീരുമാനമുണ്ടായിരിക്കുന്നത്. ആദ്യ ഭാര്യയില്‍ നിന്ന് നിയമപരമായി മോചനം ലഭിക്കുന്നതിനു മുമ്പു തന്നെ ഇയാള്‍ അടുത്ത വിവാഹം ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഭാര്യയുമൊത്തുള്ള ജീവിതവും അത്ര സന്തോഷകരമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് രണ്ടാം ഭാര്യ ഇയാള്‍ക്കെതിരെ പരാതിയുമായി ഹൈക്കോടതിയിലെത്തിയത്. ആദ്യ ഭാര്യയില്‍ നിന്ന് നിയമപരമായി വിവാഹ മോചനം ലഭിച്ചില്ലെന്നും രണ്ടാമത്തെ വിവാഹം അസാധുവാണെന്നുമാണ് ഇയാള്‍ക്കെതിരെ രണ്ടാം ഭാര്യ നല്‍കിയിരുന്ന പരാതി. എന്നാല്‍ ഇതു ശരിവയ്ക്കുന്ന തരത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

ALSO READ:വിവാഹത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ

ഇതേ തുടര്‍ന്ന് ഇയാള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് പുതിയ തീരുമാനം. ഹിന്ദു മതത്തിലുള്ള ദമ്പതികള്‍ പിരിഞ്ഞു ജീവിക്കുകയാണെങ്കില്‍ അവരുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്നെ ഇരുവര്‍ക്കും വിവാഹിതരാവാമെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button