സ്മാർട്ഫോണിന് വേഗത കുറയുന്നത് എല്ലാ ആഡ്രോയിഡ് ഉപയോക്താക്കളും നേരിടുന്ന പ്രശ്‌നമാണ് . ഫോണിൽ മെമ്മറി ഇല്ലാത്തതുകൊണ്ടാകാം പലപ്പോഴും ഫോണിന്റെ വേഗത കുറയുന്നത്. 6 ജിബി മുതൽ 8 ജിബി വരെ റാം ഉള്ള പുതിയ ഫോണുകൾ വിപണിയിൽ ലഭ്യമാണെങ്കിലും എല്ലാവർക്കും അത്തരമൊരു ഫോൺ വാങ്ങാനുള്ള സാമ്പത്തികം ഉണ്ടാകണമെന്നില്ല. എന്നാൽ ഏത് ആപ്പുകളാണ് ഫോണിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് എടുക്കുന്നതെന്നു കണ്ടുപിടിക്കാൻ കഴിയും.
Read also:പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ഇതാണ്
ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനാണ് മിക്ക സന്ദർഭങ്ങളിലും ഏറ്റവുമധികം ബാറ്ററി, റാം എന്നിവ ഉപയോഗിക്കുന്നത്. ഏതൊക്കെ അപ്ലിക്കേഷനുകളാണ് നിങ്ങളുടെ ഫോണിലെ കൂടുതൽ റാം ഉപയോഗിക്കുന്നതെന്നു കണ്ടെത്താനുള്ള മാർഗം ചുവടെ :
1. ഫോണിലെ settings ഓപ്ഷൻ എടുക്കുക
2 .അതിൽ നിന്ന് storage/memory തിരഞ്ഞെടുക്കുക
3 .സ്റ്റോറേജ് ലിസ്റ്റിൽ കൂടുതൽ സ്പേസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കാണാം. ഈ ലിസ്റ്റിൽ ഇന്റേണൽ മെമ്മറി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ മാത്രമേ കാണിക്കുകയുള്ളു.
4.’Memory’ എന്ന ഓപ്ഷനിൽ നിന്ന് ‘memory used by apps’ തിരഞ്ഞെടുക്കുക
5. ഇതിൽ റാമിന്റെ നാലു ഇടവേളകളിലുള്ള ‘App Usage’ കാണിക്കും – 3 മണിക്കൂർ, 6 മണിക്കൂർ, 12 മണിക്കൂർ, 1 ദിവസം. ഈ വിവരങ്ങൾ വെച്ച് ഏതൊക്കെ ആപ്പുകൾ എത്ര ശതമാന റാം ഉപയോഗിക്കുന്നുണ്ടെന്ന് അറിയാൻ കഴിയും.
തുടർന്ന് ഈ ആപ്പുകൾ അൺ-ഇൻസ്റ്റാൾ ചെയ്യുകയോ ആപ്പിനെ കിൽ ചെയ്യുകയോ ചെയ്യാം. ദിവസവും ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നതും ഫോൺ വേഗത്തിലാക്കാൻ സഹായിക്കും.
Post Your Comments