തിരുവനന്തപുരം: പ്രളയബാധിത മേഖലയില്‍ 150 കോടിയുടെ പ്രോജക്ട് നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഈ തുക കൊണ്ട് ഇവിടങ്ങളില്‍ 200 താത്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കാനാണ് വകുപ്പിന്റ തീരുമാനം. കൂടാതെ പ്രളയക്കെടുതി നേരിടാന്‍ ചില പ്രത്യേക പദ്ധതികള്‍ കൂടി തയ്യാറാക്കിയിട്ടുണ്ടെന്ന മന്ത്രി പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളിലെ പ്രാഥമിക ശിശ്രൂഷ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ആളുകള്‍ക്ക് ഒപി സേവനം ആവശ്യം വരുന്നതിനാല്‍ ആദ്യമായി
പൂര്‍ണമായും നശിച്ച ഹല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റും.
ഇതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി 200 ആശുപത്രികള്‍ കൂടി അനുവദിക്കുന്നതെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. ഇവിടെയ്ക്കായി താല്‍ക്കാലിക ഡോക്ടര്‍മാരെയും നിയമിച്ചുവരുന്നുണ്ട്. കൂടാതെ നശിച്ചുപോയ ഉപകരണങ്ങള്‍ ശരിയാക്കുമെന്നും, ഏകദേശം ഇതിനായി 150 കോടി ചെലവു വരുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments