Latest NewsDevotional

നിങ്ങളുടെ ലക്‌ഷ്യം പൂര്‍ത്തിയാകുമോ? യാത്രയിലെ ശകുനങ്ങളെക്കുറിച്ച് അറിയാം

ശകുനത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. യാത്ര തുടങ്ങുമ്പോള്‍ തന്നെ അത് ലക്ഷ്യത്തില്‍ എത്തുമോ ഇല്ലെയെന്നു പ്രവചിക്കാന്‍ ശകുനം മൂലം കഴിയുമെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. അതായത് വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ പ്രതീകമായാണ് ശകുനത്തെ അവര്‍ കണ്ടിരുന്നത്. ഇത്തരം വിശ്വാസങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ യാത്ര പുറപ്പെടുന്ന സമയത്ത് ശുഭശകുനം കണ്ടിറങ്ങാൻ ചിലർ മുൻകൂട്ടി ശകുനം ഉണ്ടാക്കാറുണ്ട്. യാത്ര പുറപ്പെട്ടാൽ അറുപത് ചുവട് ചെല്ലുന്നതിനകം യാദൃശ്ചികമായി കാണുന്നതോ കേൾക്കുന്നതോ മാത്രമേ ശകുനമായി കണക്കാക്കുകയുള്ളു.

ദുശ്ശകുനം കണ്ട് യാത്ര തുടരരുതെന്നു പഴമക്കാര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ദുശ്ശകുനം കണ്ടാൽ മടങ്ങി വന്ന് പതിനൊന്ന് പ്രാണയാമം ചെയ്തശേഷം വീണ്ടും പോകാം. രണ്ടാമതും ദുശ്ശകുനമാണെങ്കിൽ വീണ്ടും മടങ്ങിവന്ന് പതിനാറു പ്രാണയാമങ്ങൾ ചെയ്തശേഷം പോകാം. മൂന്നാമതും ദുശ്ശകുനമാണെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം.

നിറകുടം,ഇരട്ട മൈന ,പശു,വലതുവശത്തൂടെ പറന്നു പോകുന്ന കാക്ക,അഭിസാരിക ,ആട്,ആന,ചാണകം, മത്സ്യം ,മാംസം എന്നിവ ശുഭ ശകുനങ്ങളാണ്.

ഒറ്റ മൈന,പണിയായുധം കയ്യിലേന്തിയവർ ,ഏണിയുമായി പോകുന്നയാൾ ,കുറ്റിച്ചൂൽ ,കാലിയായ കുടം വഹിച്ചയാൾ ,വിറകുമായി വരുന്നയാൾ,പൂച്ച കുറുകെചാടുന്നത് ,തലമുണ്ഡനം ചെയ്തയാൾ,മുറം തുടങ്ങിയവ അശുഭ ലക്ഷണങ്ങളാണ്.

shortlink

Post Your Comments


Back to top button