പാലക്കാട്: പലിശയ്ക്ക് പണം കടം വാങ്ങിതില് തിരിച്ചടവ് വൈകിയതിനെ തുടര്‍ന്നുള്ള ദ്വേഷ്യംതീര്ത്തത് പണവും കാറും തട്ടിയെടുത്ത്. പാലക്കാടാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. ബ്യൂട്ടി പാര്‍ലറിലേയ്ക്ക് ക്ഷണിച്ച പൂട്ടിയിട്ട് മര്‍ദിച്ച് പണവും കാറും തട്ടിയെടുക്കുകയായിരുന്നു. പാലക്കാട്, ശേഖരപുരം ജി ജി ക്വാര്‍ട്ടേഴ്സില്‍ അരവിന്ദ്(44), തൃശൂര്‍ അയ്യന്തോള്‍ കോലോത്ത് പറമ്പ് സ്വദേശി കൃഷ്ണ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട കോണ്‍ട്രാക്ടറായ പാലക്കാട് വലിയപാടം സ്വദേശി സുമേഷ് മേനോന്, സുഹൃത്ത് വെങ്കിടാചലപതി എന്നിവരെയാണ് പുത്തൂരിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പൂട്ടിയിട്ട് മര്‍ദിച്ച് കവര്‍ച്ച നടത്തിയത്.
read also : കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞ യുവതിയ്ക്ക് നേരെ ജീവനക്കാരിയുടെ ക്രുരമര്‍ദ്ദനം; വീഡിയോ കാണാം
മര്‍ദിച്ച ശേഷം ഇവരില്‍ നിന്നും ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു വാങ്ങുകയും, 30,000 രൂപയും, കാറും പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. കോണ്ട്രാക്ടര് സുമേഷ് മേനോന് അരവിന്ദന്റെ പക്കല്‍ നിന്നു പലിശക്ക് കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് വൈകിയതിലുള്ള ദേഷ്യത്തിലാണ് അക്രമിച്ച് കവര്‍ച്ച നടത്തിയത്.
Post Your Comments