ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ തായ്ലാന്ഡിന്റെ നിച്ചാവോണ്‍ ജിന്‍ഡാപോളിനെ പരാജയപ്പെടുത്തി പിവി സിന്ധു സെമിഫൈനലിൽ. ഇതോടെ ഇന്ത്യയ്ക്കായി ഒരു മെഡല്‍ സിന്ധു ഉറപ്പാക്കിയിട്ടുണ്ട്. 21-11, 16-21, 21-14 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
Also Read: ഏഷ്യൻ ഗെയിംസ് 2018 : സൈന നെഹ്വാല് സെമിയിൽ
മൂന്ന് ഗെയിമുകൾ നീണ്ട മത്സരത്തിൽ വളരെ ആവേശകരമായ പോരാട്ടമാണ് കാണികൾക്ക് കാണാനായത്. ആദ്യ ഗെയിം വിജയിച്ച സിന്ധു രണ്ടാം ഗെയിം നഷ്ടപ്പെടുത്തി. മൂന്നാം ഗെയിമിൽ തായ്ലൻഡ് താരത്തിന് തിരിച്ചുവരവിന് ഒരു അവസരം പോലും കൊടുക്കാതെ സിന്ധു ഗെയിം വിജയിച്ച് മത്സരം സ്വന്തം പേരിലാക്കുകയായിരുന്നു.
Post Your Comments