ജീവിതത്തിലെ പുതിയൊരു അധ്യായമാണ് വിവാഹജീവിതം. പങ്കാളികള്‍ തമ്മിലുള്ള പരസ്‌പരവിശ്വാസവും പൊരുത്തവുമാണ് വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനം. ഇതില്‍ ഇടര്‍ച്ച വരുമ്പോഴാണ് വിവാഹജീവിതം താറുമാറാകുന്നത്. ഇവിടെയിതാ, പുതിയതായി വിവാഹിതരാകുന്ന പങ്കാളികള്‍ വിവാഹജീവിതത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍…
1, ജീവിതരീതികൾ മാറ്റേണ്ടി വരും
പുതിയതായി വിവാഹംകഴിച്ചുകൊണ്ടുവരുന്ന ഭാര്യ, വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടണമെന്നാണ് ഭര്‍ത്താവിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ അമ്മായിയമ്മയെ അനുകരിക്കാന്‍ ചിലപ്പോഴെങ്കിലും നവവധു നിര്‍ബന്ധിതയാകും. എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. എന്റെ കുടുംബം അത് ഞാൻ സംരക്ഷിക്കേണ്ടതാണെന്ന ബോധം ഉണ്ടായിരിക്കണം.
2, ഭര്‍ത്താവിനുമുണ്ട് ഇമോഷന്‍സ്
പലപ്പോഴും ദാമ്പത്യത്തില്‍ വികാരപരമായി പെരുമാറുന്നത് ഭാര്യമാരായിരിക്കും. എന്നാല്‍ എല്ലാ ഭാര്യമാരും മനസിലാക്കിയിരിക്കേണ്ട പ്രധാനപ്പെട്ട സംഗതി, നിങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കും പല കാര്യങ്ങളിലും ഇമോഷന്‍സുണ്ട്. ഇരുവരും ഇതറിഞ്ഞ് പെരുമാറിയാല്‍, ആ ദാമ്പത്യം ദൃഢമായ ഒന്നായിരിക്കും.
3, സാമ്പത്തികകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
പണ്ടുകാലങ്ങളിലെപ്പോലെ, മിക്ക വീടുകളിലും ചെലവ് സംബന്ധിച്ച സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭാര്യമാരായിരിക്കും. അതുകൊണ്ടുതന്നെ പാഴ്‌ചെലവുകള്‍ ഒരു ഭാര്യയ്‌ക്കും സഹിക്കാനാകാത്ത കാര്യമാണ്. അതറിഞ്ഞ് ഇടപെട്ടാല്‍, കുടുംബകലഹം ഒഴിവാക്കാം.
4, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കുടുംബാംഗങ്ങളാണ്
പല വീടുകളിലും ഈ സംഗതി ഭാര്യമാര്‍ മറന്നുപോകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരെപ്പോലെ കാണാനായാല്‍, ഏറെ സമാധാനവും സന്തോഷവുമുള്ള കുടുംബജീവിതം സ്വന്തമാക്കാം.
5, തര്‍ക്കങ്ങള്‍ സ്വാഭാവികം
വ്യത്യസ്‌തതലത്തിലുള്ള രണ്ടുപേരാണ് വിവാഹത്തിലൂടെ ഒന്നാകുന്നത്. ചിന്താഗതിയും ജീവിതസാഹചര്യങ്ങളുമൊക്കെ വ്യത്യസ്‌തമായതിനാല്‍ ദാമ്പത്യബന്ധത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ തര്‍ക്കമോ വഴക്കോ കഴിഞ്ഞ്, എത്രയുപെട്ടെന്ന് ക്ഷമ പറഞ്ഞ് പിണക്കം മാറ്റാന്‍ ഇരുവരും തയ്യാറാകണം. ആദ്യം അവള്‍ അല്ലെങ്കില്‍ അവന്‍ ക്ഷമ പറയട്ടെ, എന്ന നിലപാട് എടുക്കുന്നത് ഒരു ദാമ്പത്യത്തിനും നല്ലതല്ല.
6 പരസ്പര സ്നേഹം
ആവശ്യമായ സ്‌നേഹവും സഹകരണവും ലഭിക്കാതെ വരാനിടവരുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നത് തീര്‍ച്ചയാണ്. സ്‌നേഹം ഉള്ളിലുള്ളത് പ്രകടിപ്പിക്കാനാകാത്ത കുടുംബനാഥന് ഖേദിക്കേണ്ടിവരുമെന്നുറപ്പാണ്. പരസ്പരം സ്‌നേഹിച്ച് മുന്നോട്ട് പോകണം
7 സംശയം രോഗം ഒഴിവാക്കണം
പങ്കാളിയില്‍ നിന്നു തനിക്കു മാത്രം കിട്ടണമെന്ന് ആഗ്രഹിക്കുന്ന സ്‌നേഹം മറ്റുളളവരിലേക്കു പകര്‍ന്നു പോകുമോയെന്ന അമിത ഭയം ഡെല്യൂഷന്‍ ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്ന സംശയരോഗത്തിന്റെ അടിമകളാക്കി വ്യക്തികളെ മാറ്റുന്നു. ഇത് ബന്ധങ്ങളെ തകർത്തെറിയും. ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments