Latest NewsIndia

വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചു;സിദ്ധരാമയ്യ

കര്‍ണാടക: രണ്ടാം തവണയും താന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍, പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യുടെ ആരോപണം. എന്നാല്‍ ജനങ്ങളുടെ ആശീര്‍വാദത്തോടെ താന്‍ വീണ്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാവായ അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആശീര്‍വാദത്തോടെ താന്‍ വീണ്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രണ്ടാം തവണയും താന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ പ്രതിപക്ഷം പണവും സ്വാധീനവും ഉപയോഗിച്ചെന്നും സിദ്ധരാമയ്യ ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരിക്കല്‍ കൂടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പ്രതിക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. എന്നാല്‍ ഇതവസാനം അല്ലെന്നും രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമൊക്കെ സര്‍വ്വസാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അനുഗ്രഹിക്കുമെന്നും താന്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്നുമാണ് വിചാരിച്ചത്. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. പക്ഷേ ഇത് അവസാനമല്ല. അവസരങ്ങള്‍ ഇനിയുമുണ്ടാകും. രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമൊക്കെ സര്‍വ്വസാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ALSO READ:കര്‍ണാടകയില്‍ കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പില്ല; പരമേശ്വര

തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം വലിയ രാഷ്ട്രീയ നാടകങ്ങളാണ് കര്‍ണാടകയില്‍ അരങ്ങേറിയത്. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വന്നു.
എച്ച്.ഡി കുമാരസ്വാമിയാണ് ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി. എന്നാല്‍ കോണ്‍ഗ്രസിനും ജെഡിഎസിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെടുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് വിഷം കുടിച്ചതുപോലെയായെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button