മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആണ് ഫോൺ ചൂടാകുക എന്നത്. ഒരു നല്ല ആപ്പ്ളിക്കേഷനോ ക്യാമറയോ ഗെയിമോ കളിയ്ക്കാൻ ഫോൺ ഉപയോഗിക്കുമ്പോഴാണ് മിക്കവാറും ഫോൺ ചൂടാകുന്നത്. ഈ അധിക ചൂട് ഫോണുകളെ നശിപ്പിക്കുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.
Also Read: ഓൺലൈനിലൂടെ ഇ.എം.ഐ വഴി മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
സ്മാര്‍ട്ട്ഫോണ്‍ ചൂടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ നിങ്ങളുടെ ഫോൺ ചൂടാകുന്നത് ഒഴിവാക്കാൻ സാധിക്കും. എപ്പോഴും ഡാറ്റ, ലൊക്കേഷൻ, ജിപിഎസ് എന്നിവയെല്ലാം ഓൺ ചെയ്തിടാതിരിക്കുക. ഇപ്പോൾ 4ജി ഡാറ്റ സുലഭമായതോടെ മിക്ക ഫോണുകളിലും എപ്പോഴും മൊബൈല്‍ ഫോണ്‍ ഡാറ്റ ഓണ്‍ ആയി തന്നെ ഇരിക്കും. എന്നാല്‍ ഇതു കൂടാതെ ലൊക്കേഷന്‍, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഇവയെല്ലാം ഫോൺ ബാറ്ററി ചൂടാകുന്നതിൽ പ്രധാന പങ്ക് വഹിക്കും.
Also Read: ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ അടുത്തുവെയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിച്ചോളൂ !!
ഒരുപാട് ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതും ഫോണിന്റെ പ്രോസെസ്സറിന് താങ്ങാനാകാത്ത ഭാരം കൊടുക്കും. ഇത് ഫോൺ ചൂടാകാൻ കാരണമാകുന്നു. പലപ്പോഴും ചിലർ ഫോണിൽ ഒരുപാട് ആപ്ലികേഷനുകൾ നമ്മൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാറുണ്ട്. വളരെ ചെറിയ റാമും മെമ്മറിയും ഉള്ള ഫോണിൽ ആപ്പ്ളിക്കേഷനുകൾ പരമാവധി ചുരുക്കി ഉപയോഗിക്കുന്നത് നന്നാകും. അപ്ഡേറ്റ് ഒരു പ്രധാനപ്പെട്ട ഘടകമാണ്. നമ്മുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കൃത്യ സമയത്തു തന്നെ അപ്ഡേറ്റ് ചെയ്യുന്നുണ്ട് എന്നത് ഉറപ്പു വരുത്തണം.
Post Your Comments