വാരണാസി•രക്ഷാ ബന്ധനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി രാഖികള്‍ നിര്‍മ്മിച്ച് വാരണാസിയിലെ മുസ്ലിം സ്ത്രീകള്‍. വാര്‍ഷിക ആചാരത്തിന്റെ ഭാഗമായി വാരണാസിയിലെ മുസ്ലിം മഹിളാ ഫെഡറേഷനിലെ സ്ത്രീകളാണ് രഖികള്‍ നിര്‍മ്മിക്കുന്നത്.
2013 ലാണ് നരേന്ദ്രമോദിയ്ക്ക് ആദ്യമായി തങ്ങള്‍ രാഖി അയച്ചതെന്ന് വാരണാസിയില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീകളുടെ കൂട്ടായ്മയായ ഫെഡറേഷനിലെ സ്ത്രീകളില്‍ ഒരാളായ നസീമ അന്‍സാരി പറഞ്ഞു. അന്നുമുതല്‍ ഒരാചാരം പോലെ എല്ലാ വര്‍ഷവും തുടരുന്നു.
READ ALSO: ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് : രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനും
നരേന്ദ്രമോദിയെ ഫെഡറേഷനിലെ സ്ത്രീകള്‍ ഒരു മുതിര്‍ന്ന സഹോദരനെപ്പോലെയും പിതാവിനെപ്പോലെയുമാണ് കാണുന്നതെന്നും നസീമ പറഞ്ഞു. അതുകൊണ്ട്, എല്ലാ വർഷത്തെയും പോലെ, തങ്ങള്‍ ഈ വർഷം രാഖിയെ അയക്കുന്നു, അദ്ദേഹം തങ്ങളെ സംരക്ഷിക്കുകായും ആവശ്യസമയത്ത് തങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും നസീമ പറഞ്ഞു.
‘ഞങ്ങളുടെ സ്വന്തം വീട്ടിലും സമുദായത്തിലും ഞങ്ങൾ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ പ്രധാനമന്ത്രി മോഡിയുടെ സഹായം ഞങ്ങൾ തേടുന്നു, കൂടാതെ മുത്തലാക്കിനെപ്പോലുള്ള അനാചാരങ്ങളില്‍ നിന്ന് അദ്ദേഹം നമ്മെ മോചിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’- നസീമയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട് സംഘടനയിലെ മറ്റൊരു അംഗമായ ശബാന ഫാത്തിമ പറഞ്ഞു.
Post Your Comments