നെടുങ്കണ്ടം: ബാധ ഒഴിപ്പിക്കാനായി പൊടി വിതറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ മദ്യലഹരിയിലായിരുന്ന യുവാവ് ചെറിയച്ഛനെ വെട്ടി കൊലപ്പെടുത്തി. തോപ്രാംകുടി പെരുംതൊട്ടി അറയ്ക്കപ്പറമ്പില്‍ സെബാസ്റ്റ്യനെയാണ് ജ്യോഷ്ഠ പുത്രന്‍ മഞ്ഞപെട്ടി എട്ട്മുക്ക് അറയ്ക്കപ്പറമ്പില്‍ ജോസഫ് എന്ന രൂപേഷ് കൊലപ്പെടുത്തിയത്. 2012ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഡിവൈഎഫ്ഐ നേതാവ് അനീഷ് രാജനെ കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ രൂപേഷ്.
Also Read: താനാരെയും കൊന്നിട്ടില്ല എന്ന സൗമ്യയുടെ വാക്കുകള്‍ ദുരൂഹത ഉണർത്തുന്നു: ബന്ധുക്കൾക്കും സംശയം
മഞ്ഞപെട്ടിയിലെ വീട്ടിലിരുന്ന് മദ്യപിക്കുകായായിരുന്നു ഇരുവരും. ഇതിനിടെ പുറത്തേയ്ക്ക് പോയി തിരികെ എത്തിയ രൂപേഷ് കണ്ടത് സെബാസ്റ്റ്യന്‍ റൂമിൽ പൊടി വിതറുന്നതാണ്. വീട്ടിലെ ബാധകള്‍ പോകാനാണ് പൊടി വിതറിയെന്നാണ് സെബാസ്റ്റ്യന്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും തര്‍ക്കത്തിനൊടുവില്‍ മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിലിരുന്ന വാക്കത്തി എടുത്ത് സെബാസ്റ്റ്യനെ വെട്ടുകയുമായിരുന്നു.
തുടർന്ന് സെബാസ്റ്റ്യന്‍ തെന്നി വീണ് പരിക്കേറ്റെന്നും പറഞ്ഞു രൂപേഷ് സഹോദരനേയും മറ്റൊരു ബന്ധുവിനേയും പുലര്‍ച്ചെ 3.30 ഓടെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി. ഇവർ സെബാസ്റ്റ്യനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Also Read: ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങള്‍ എംഎല്‍എയുടെ ഓഫീസിലേക്ക് കടത്താന്‍ ശ്രമിച്ചതായി ആക്ഷേപം
കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ് മോഹന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടം സിഐ ബി. അയൂബ് ഖാന്‍, എസ്ഐ മാരായ കെ.പി മനീഷ്, സാജു എം. മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
Post Your Comments