തൊടുപുഴയില്‍ അരലക്ഷം രൂപ പിരിവായി തരാത്തതിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്റെ റിസോര്‍ട്ട് അടിച്ച് തകര്‍ത്തുവെന്ന് ഉടമ. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെയും ഡിവൈഎഫ്‌ഐ നേതാവിന്റെയും നേതൃത്വത്തില്‍ എത്തിയ സംഘമാണ് റിസോര്‍ട്ട് അടിച്ച് തകര്‍ത്തതെന്ന് പറഞ്ഞ് ഉടമ കേസ് നല്‍കി. തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെ വൈല്‍ഡ് വാട്ടര്‍ റിസോര്‍ട്ടാണു 15 അംഗ സംഘം ബുധനാഴ്ച അടിച്ച് തകര്‍ത്തത്.
ഒന്‍പതു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ടിജോ മാതേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച സിപിഎം സംഘം റിസോര്‍ട്ടിലെത്തി അരലക്ഷം രൂപ സംഭാവനായി ആവശ്യപ്പെട്ടെന്നും ഇത് കൊടുക്കാത്തത് മൂലം ബുധനാഴ്ച മൂന്നരയോടെ ഡിവൈഎഫ്‌ഐ സംഘം കൊടിയുമായി പ്രകടനമായി റിസോര്‍ട്ടിലേക്ക് എത്തിയെന്നും ഉടമ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ റസ്റ്റോറന്റും, മുറികളും, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയ ഉപകരണങ്ങളും അടിച്ച് തകര്‍ത്തുവെന്ന് ഉടമ വ്യക്തമാക്കി.
ഇതിന് ശേഷം സംഘം റിസോര്‍ട്ടിനെതിരെ അടുത്തുള്ള ജംങ്ക്ഷനില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചെന്നും പരാതിയിലുണ്ട്. റിസോര്‍ട്ടില്‍ പെണ്‍വാണിഭം നടക്കുന്നു എന്ന പേരിലാണ് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.പരാതിയെത്തുടര്‍ന്ന് സിപിഎം തൊമ്മന്‍കുത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി ജോമോന്‍ ജേക്കബ്, ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി അംഗം മുഹമ്മദ് റോഷന്‍ എന്നിവര്‍ക്കെതിരെയും 13 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Post Your Comments