Latest NewsIndiaGulf

യു.എ.ഇ ധനസഹായം: പുതിയ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇ ധനസഹായം പ്രഖ്യാപിച്ച വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പണം നല്‍കുമെന്ന് യു.എ.ഇ അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ എത്ര തുകയാണ് സഹായമായി നല്‍കുകയെന്നു പറഞ്ഞിരുന്നില്ല. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

READ ALSO:  ‘യു.എ.ഇയുടെ ധനസഹായം നിഷേധിച്ചെന്ന പ്രചരണം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ, വര്‍ഗീയ വികാരം വളര്‍ത്താന്‍ ശ്രമിച്ച്‌ സിപിഎം’ പ്രചരണങ്ങൾക്കെതിരെ ശ്രീധരൻ പിള്ളയും കെ.സുരേന്ദ്രനും

700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസഡര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. എത്ര ധനസഹായം നല്‍കാമെന്ന് പരിശോധിച്ചു വരികയാണെന്നും അംബാസഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button