ഡെൽഹി : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. മിത്താലി രാജ് ഏകദിന ടീമിനെ നയിക്കും. ഹര്‍മ്മന്‍പ്രീത് കൗര്‍ ടി20 ടീമിനെയും നയിക്കും. ഏകദിന പരമ്പരയില്‍ താനിയ ഭാട്ടിയ, മാന്‍സി ജോഷി, പൂനം റൗത്ത് എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ദേവിക വൈദ്യ, സുഷ്മ വര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.
ടി20 പരമ്പരയിൽ നാല് മാറ്റങ്ങളാണുള്ളത്. രാജേശ്വരി ഗായക്വാഡ്, മോന മേശ്രാം, പൂജ വസ്ട്രാക്കര്‍ എന്നിവരെ ഒഴിവാക്കി. പകരം ദയാലന്‍ ഹേമലത, താനിയ ഭാട്ടിയ, രാധ യാദവ്, അരുന്ധതി റെഡ്ഢി എന്നിവരെ ടീമിലുൾപ്പെടുത്തി.
ALSO READ: വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസതാരം ടി20യിൽ നിന്ന് വിരമിച്ചു
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയ താരങ്ങൾ : മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാജേശ്വരി ഗായക്വാഡ്, മാന്‍സി ജോഷി, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂനം റൗത്ത്
ടി20 അന്താരാഷ്ട്ര ടീമിൽ ഉൾപെടുത്തിയവർ : ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാധ യാദവ്, മാന്‍സി ജോഷി,ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി.
Post Your Comments