തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ തീരുമാനം. ഇക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും വില കൂട്ടാനുളള തീരുമാനം കമ്പനികള്‍ കൈക്കൊണ്ടതോടെ നികുതി നിരക്കിലുണ്ടായ ഇളവ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ലഭിയ്ക്കില്ല.
രൂപയുടെ മൂല്യമിടഞ്ഞതിനെത്തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണ ഭാഗങ്ങള്‍ക്ക് വിലകൂടിയതിനാലാണ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില വിര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്നാണ് കമ്ബനികളുടെ വാദം. വിലയില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വില ഉയര്‍ന്നേക്കും.
Read Also : ജിഎസ്ടിയില്‍ ഇളവ്; വില കുറയുന്ന ഉത്പന്നങ്ങൾ ഇവയൊക്കെ
പ്രമുഖ ബ്രാന്‍ഡുകളായ സാംസങും എല്‍ജിയും വിലവര്‍ദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞു. സെപ്റ്റംബറോടെ വിലയില്‍ വര്‍ദ്ധന ദൃശ്യമായി തുടങ്ങിയേക്കാം. ബ്രാന്റഡ് ടിവി സെറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ 1,000 രൂപയിലേറെ വര്‍ദ്ധിച്ചേക്കുമെന്നാണറിയുന്നത്.
പ്രമുഖ ലാപ് ടോപ് നിര്‍മ്മാതാക്കളായ ലനോവ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ വിലവര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്.
Post Your Comments