Latest NewsKerala

പ്രളയം: ചെങ്ങന്നൂരിലെ ഓരോ മരണത്തിലും കൊലക്കേസ് എടുക്കണം: പി.സി ജോര്‍ജ്ജ്

ഇടുക്കി ഡാം തുറന്നപ്പോൾ കാണിച്ച ജാഗ്രത കക്കി ഡാം തുറന്നപ്പോൾ കാട്ടിയില്ല.

കോട്ടയം:ചെങ്ങന്നൂരില്‍ കക്കി ഡാം തുറന്നു വിട്ടുണ്ടായ പ്രളയത്തിലെ ഓരോ മരണത്തിലും അത് തുറന്നു വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യകുറ്റം ചുമത്തി കേസെടുക്കണമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. പോലിസുകാര്‍ പോലും മൂന്‍കൂട്ടി വിവരം അറിഞ്ഞിരുന്നില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ഇടുക്കി ഡാം തുറന്നപ്പോൾ കാണിച്ച ജാഗ്രത കക്കി ഡാം തുറന്നപ്പോൾ കാട്ടിയില്ല. ഇടുക്കി ഡാമില്‍ നിന്ന് ഏഴ് ലക്ഷം ഘനയടി വെള്ളം തുറന്നു വിടാന്‍ ഓറഞ്ച് അലര്‍ട്ടും, റെഡ് അലര്‍ട്ടും കൊടുത്തു.

എന്നാല്‍ കക്കി ഡാമില്‍ നിന്ന് പത്ത ലക്ഷം ഘനയടി വെള്ളം തുറന്നു വിടാന്‍ ഒരു മുന്നറിയിപ്പും നല്‍കിയില്ല. അതുകൊണ്ടു തന്നെ മിനിട്ടുകൾക്കകം തലയ്ക്കു മുകളിൽ വെള്ളം ഉയരുകയും നിരവധി മരണം സംഭവിക്കുകയും ചെയ്തു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണു പി സി ജോർജ്ജിന്റെ ഈ അഭിപ്രായ പ്രകടനം: വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button