
പ്രളയം കേരളത്തെ മുഴുവൻ വിഴുങ്ങിയപ്പോൾ അത് ബാധിച്ചത് മലയാള സിനിമയെ കുടി ആണ്. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ഈ ഓണകാലത് മലയാള സിനിമകൾ ഒന്നും റിലീസ് ചെയ്യുന്നില്ല എന്ന സംഘടനകളുടെ തീരുമാനം. അതുകൊണ്ട് തന്നെ ഇത്തവണ തിയേറ്ററിൽ എത്തിയത് അന്യഭാഷാ സിനിമകൾ ആയിരുന്നു. 4 അന്യഭാഷാ ചിത്രങ്ങൾ ആണ് തീയേറ്ററുകളിൽ എത്തിയത്.
ഈ ഓണത്തിന് മലയാളത്തിൽ നിന്നും ഉള്ള ഏക റിലീസ് 90 കളിലെ ഹിറ്റ് സംവിധായകന്മാരിൽ ഒരാളായ നിസാർ സംവിധാനം ചെയ്ത ലാഫിങ് അപാർട്മെന്റ് മാത്രമാണ്. ഒരുപിടി ഹാസ്യതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ആണ് ലാഫിങ് വില്ല. 90 കളിൽ വലിയ താരങ്ങൾ ഇല്ലാതെ ഹാസ്യ ചിത്രങ്ങളൊരുക്കി വിജയം നേടിയ സംവിധായകൻ ആണ് നിസാർ.ബുള്ളറ്റ് എന്ന ചിത്രത്തിന് ശേഷം ഒരു വൻ ഇടവേളക്ക് ശേഷം ആണ് നിസാർ ഒരു ചിത്രവുമായി എത്തുന്നത്.
Post Your Comments