Latest NewsKerala

വിദേശസഹായവും 15000 കോടിയുടെ പാക്കേജും : പി.എസ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ

പത്തനംത്തിട്ട: യുഎഇ സർക്കാർ ഇതുവരെ പ്രഖ്യാപിക്കാത്ത ഒരു സഹായത്തിന്റെ പേരിലാണ് കേരളത്തിൽ രാഷ്ട്രീയ വർഗീയ മുതലെടുപ്പ് നടക്കുന്നതെന്നും അനാവശ്യമായി ബിജെപിയെ കരിതേക്കാൻ ശ്രെമിക്കുകയാണെന്നും ബി.ജെ പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള.

വിദേശസഹായ വാഗ്ദാനം വന്നെങ്കിൽ മാത്രം അത് സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള നയങ്ങലെ പറ്റി ആലോചിക്കേണ്ട കാര്യമുള്ളൂ. ഒരു സാങ്കൽപ്പിക സഹായത്തിന്റെ പേരിൽ അത് ബിജെപി അനുകൂലിക്കുമോ എന്നുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. 750 കൂടി കുറവാണ് എന്ന് പറയുന്നവർ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം കേരളത്തിലെ റോഡ് ഏറ്റെടുക്കുന്നതും വീട് നഷ്ട്ടപെട്ടവർക്കു അത് പുനർനിർമ്മിച്ച് കൊടുക്കുമെന്ന തീരുമാനം ഉൾപ്പടെയുള്ള 15000 കൂടി രൂപയുടെ പാക്കേജിനെ പറ്റി എന്തുക്കൊണ്ടാണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

ALSO READ: യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കേരളം

കോടിയേരി പറയുന്നത് വെറും നുണയാണ്. ഏതോ ഒരു ബിസിനസ്സ്കാരന്റെ വാക്കുകേട്ട് മുഖ്യമന്ത്രിയും സിപിഎമ്മും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. ഒരു പ്രത്യേക മതത്തിന്റെ പേര് പറഞ്ഞ് വർഗ്ഗീയത സൃഷ്ടിക്കാനാണ് സിപിഎം ശ്രെമിക്കുന്നത്. ബി.ജെ പി ചെയ്യുന്ന കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്ക് താൻ എഴുതിയ കത്തിന്റെ പേരിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന് സഹായങ്ങൾ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button