ഒറ്റ ദിവസത്തെ സൂപ്പര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ വിപണന സൈറ്റായ ഫ്ളിപ്പ് കാര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ്, ഓഡിയോ ഉപകരണങ്ങള്‍, ക്യാമറ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. ആഗസ്റ്റ് 25 ന് മാത്രമായിരിക്കും ഓഫറുകള്‍ ലഭ്യമാകുക. ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ആഗസ്റ്റ് 24 രാത്രി ഒമ്പത് മുതല്‍ സേവനം ലഭിക്കും. മറ്റുള്ളവര്‍ക്ക് പിറ്റേദിവസത്തെ ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. എച്ച്ഡിഎഫസി ബാങ്കും ഫ്ളിപ്പ് കാര്‍ട്ടും സംയുക്തമായാണ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് കാര്‍ഡ് ഹോള്‍ഡേഴ്സിന് 10 ശതമാനം ഇളവ് ലഭിക്കുമ്പോള്‍ തിരഞ്ഞെടുത്ത പ്രൊഡക്റ്റുകള്‍ക്ക് ഒരോ ഇഎംഐ ട്രാന്‍സാക്ഷനിലും പത്ത് ശതമാനം ഇളവും ലഭിക്കും.
ഓഫറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 25ന് രാത്രി 12 മണിക്ക് ഫ്ളാഷ് വില്‍പ്പനയില്‍ റെഡ്മി എത്തും. ടിവിക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 70 മശതമാനം വരെയും ലാപ് ടോപ്പ്, ഓഡിയോ ഉപകരണങ്ങള്‍, ക്യാമറ തുടങ്ങിയവയാക്കായി 80 ശതമാനം വരെയും കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജെബിഎല്‍, കാനോണ്‍, എച്ച്പി തുടങ്ങിയ കമ്പനികളുടെ ഡീലുകളാണ് ഇതില്‍ ഉണ്ടാവുക. 44,999 രൂപാ വില വരുന്ന 55 ഇഞ്ച് മി ടിവി ഫോറും, 45,999. രൂപയുടെ 55 ഇഞ്ച് ഐഫാല്കണ് 4 കെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവിയും ഫ്ളാഷ് വില്‍പ്പനയില്‍ ലഭ്യമാകും.
ALSO READ:ഓണത്തിനു കിടിലം ഓഫറുകളുമായി ബിഎസ്എന്‍എല്‍
അര്‍ദ്ധ രാത്രി മുതല്‍ ഓരോ മണിക്കൂറിലും വസ്ത്രങ്ങള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ലഭ്യമാകും. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൂടാതെ ഫര്‍ണീച്ചറുകള്‍, കളിപ്പാട്ടങ്ങള്‍, സ്പോര്‍ട്ട് ഇനങ്ങളിലും 40 മുതല്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. 99 രൂപ മുതല്‍ പുസ്തകങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടാതെ ‘ലീ’. ‘നൈക്ക് ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ തുടങ്ങിയവ 30 മുതല്‍ 80 ശതമാനം വിലക്കുറവില്‍ കിട്ടും. ഈ വില്പനയില് പരമാവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഉപയോക്താക്കള്‍ വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് വിലാസവും പേയ്മെന്റ് വിവരങ്ങളും നല്കകേണ്ടതുണ്ട്.
Post Your Comments