തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒന്നോ രണ്ടോ സ്ഥലങ്ങളിലാണ് ഓഗസ്റ്റ് 27, 28 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ശതമാനമോ അതിൽ കുറവോ സ്ഥലങ്ങളിൽ) 2018 ആഗസ്റ്റ് 27 & 28 തിയതികളിൽ ശക്തമായ (7 -11 സെ . മി 24 മണിക്കൂറിൽ) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മുന്നറിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കുക.
ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും:
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുള്ളതിനാൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
10. വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ വെള്ളം നനയാത്ത രീതിയിൽ ഒരു പ്ലാസ്റ്റിക് കവറിലോ മറ്റോ സൂക്ഷിക്കുക. താമസം മാറേണ്ട സാഹചര്യം ഉണ്ടായാൽ ഇത് കയ്യിൽ കരുതുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
11. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളക്കെട്ട് ഉണ്ടായാൽ ഇഴജന്തുക്കളിൽ നിന്ന് രക്ഷ നേടാൻ ശ്രദ്ധിക്കുക.
12. വെള്ളം കയറി താമസം മാറേണ്ട സാഹചര്യം ഉണ്ടായാൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ അവയെ കെട്ടിയിടുകയോ കൂട്ടിലടച്ചിടുകയോ ചെയ്യാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അവയ്ക്ക് സ്വയം നീന്തി രക്ഷപെടുവാൻ സാധിക്കും.
IMD-KSDMA
Post Your Comments