ലണ്ടന്‍: വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന് ദമ്പതികളുടെ മകന് ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന് ജെയ്സ് (15) എന്നിവര്‍ മുങ്ങിമരിച്ചത്. ബോള്‍ട്ടനില്‍ താമസിക്കുന്ന ഇവര്‍ കുടുംബവുമൊത്ത് ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
Also Read : പ്രളയ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. മരിച്ച് ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും കുട്ടികള്‍ തടാകത്തിലെ ചതുപ്പില്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ എത്രയും വേഗം ബോള്‍ട്ടനില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്.
Post Your Comments