CinemaLatest NewsMovie Songs

മോഹന്‍ലാലിനെക്കുറിച്ച് ബിജുമേനോന്‍

ലാലേട്ടന്‍ എന്റെ ലഹരിയാണ്

വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിടപറയുന്ന നായികമാരാണ് കൂടുതലും. അവരില്‍ ഒരാളാണ് സംയുക്ത വര്‍മ്മയും. ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം ഭര്‍ത്താവിനും കുടുംബത്തിനും മികച്ച പിന്തുണയുമായി എപ്പോഴും ഉണ്ടാകാറുണ്ട്. അടുത്തിടെ ആനന്ദ് ടിവിയുടെ അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. അന്ന് മോഹന്‍ലാല്‍ നല്‍കിയ അവാര്‍ഡ് വാങ്ങിക്കൊണ്ടു ബിജു മേനോന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

ഇതയും വലിയൊരു നടനില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം. സിനിമ കണ്ടത് മുതല്‍ ഞാന്‍ ആരാധിക്കുന്ന ഏറ്റവും മഹാനടന്റെ കൈയ്യില്‍ നിന്നും ഇത് വാങ്ങാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമെന്ന് ബിജു മേനോന്‍ പറഞ്ഞു. ലാലേട്ടന്‍ എന്റെ ലഹരിയാണെന്ന നടന്റെ വാക്കുകളെ ആരാധകര്‍ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button