Latest NewsKerala

വെള്ളപ്പൊക്കത്തില്‍ പൂര്‍ണഗര്‍ഭിണിയായ പശുവിനെ ടെറസിന്റെ മുകളില്‍ കയറ്റി : വെള്ളം പോയിട്ടും ഇറങ്ങുന്നില്ല

പുലിവാല്‍ പിടിച്ച് ഉടമ

എടത്വ : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ ടെറസിലെത്തിച്ചു. എന്നാല്‍ വെള്ളം ഇറങ്ങിയിട്ടും പശു ടെറസില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. താഴെ എത്തിക്കാന്‍ അഗ്‌നിശമനസേനയുടെ സഹായം വേണമെന്ന് വീട്ടുകാര്‍. തലവടി കളങ്ങര നടുവിലേപ്പറമ്പില്‍ ഷൈല സുരേഷിന്റെ പശുവാണ് 10 ദിവസമായി ടെറസ്സിന്റെ മുകളില്‍ കുടുങ്ങിക്കിടക്കുന്നത്. വെള്ളം കയറിയപ്പോള്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചാണു പതിനഞ്ചോളം പേരുടെ സഹായത്തോടെ സമീപത്തെ വീടിന്റെ ടെറസ്സില്‍ പശുവിനെ കയറ്റിയത്.

Read Also : കുട്ടനാട്ടിലെ വെള്ളപ്പൊക്കം; തീവ്രത കൂട്ടിയത് സർക്കാർ അനാസ്ഥ

രണ്ടു ദിവസമായി അക്ഷീണ പ്രയത്‌നം നടത്തിയിട്ടും പശു കോണിപ്പടിയിലൂടെ താഴേക്കിറങ്ങാന്‍ കൂട്ടാക്കുന്നില്ല. ഇടുങ്ങിയ ഗോവണിപ്പടിയിലുടെ പശുവിനെ മുകളിലെത്തിക്കുന്നതിനിടെ വീണു ഷൈലയുടെ ഭര്‍ത്താവ് സുരേഷിനു പരുക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button