കോഴിക്കോട്: ഓണം അടുത്തിട്ടും കേരള ജനത നിസഹായമായ അവസ്ഥയിൽ വിവിധ ക്യാമ്പുകളിൽ കഴിയുകയാണ്. ഇക്കുറി ഓണം ആഘോഷിക്കാന്‍ കഴിയാത്തവർക്ക് വേണ്ടി ദുരിതാശ്വാസ ക്യാമ്പിൽ തിരിവോണ ദിവസം സദ്യ ഒരുക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.
Read also:ക്രിക്കറ്റ് താരങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തിരുവോണത്തിന് റിലീഫ് ക്യാമ്പുകളിൽ സദ്യ പ്ലാൻ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവർക്കും നാട്ടുകാർക്കും, എല്ലാർക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷൻ?
ഇക്കൊല്ലം ഓണം വീട്ടിൽ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്… പറ്റൂല്ലല്ലേ?
Post Your Comments