കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ പിടിയിൽ. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ തല കുരങ്ങന്റെ ഉടലുമായി കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കിലൂടെ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഹോംനാഥ് സിഗ്ദല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read also:ആലിംഗനംകൊണ്ട് പാർട്ടിക്കുള്ളിൽ വിള്ളലുണ്ടായെന്ന് രാഹുല്‍ ഗാന്ധി
പോസ്റ്റ് ചെയ്ത ചിത്രം 2500ല്‍ അധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത മറ്റൊരു ചിത്രംകൂടി ഇയാൾ പ്രചരിപ്പിച്ചിരുന്നു. കുറ്റം തെളിഞ്ഞാല്‍ അഞ്ചും വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പ്രതിക്ക് ലഭിക്കും.
Post Your Comments