സേതുമാധവന്റെ ജീവിതം തകര്‍ത്ത കീരിക്കാടന്‍ ജോസ് മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ്. മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ കിരീടത്തിലെ ഈ വില്ലന്‍ വേഷം അവതരിപ്പിച്ചത് മോഹന്‍രാജ് എന്ന നടനാണ്. കിരീടം പുറത്തിറങ്ങി 29 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളികള്‍ക്ക് ഈ വില്ലന്‍ നടന്‍ കീരിക്കാടന്‍ തന്നെയാണ്.
സ്വന്തം പേര് നഷ്ടപ്പെട്ട ഒരു അവസ്ഥയാണ് മോഹന്‍രാജിന് കിരീടം സമ്മാനിച്ചത്. പക്ഷെ അതിനേക്കാള്‍ വലിയൊരു തിരിച്ചടിയിലൂടെ, ജീവിതം തന്നെ ഈ മോഹന്‍ലാല്‍ ചിത്രം കാരണം മോഹന്‍രാജിന് നഷ്ടമായി.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ഉണ്ടായിരുന്ന മോഹന്‍രാജ് അപ്രതീക്ഷിതമായാണ് സിനിമയിലേയ്ക്ക് എത്തിയത്. കിരീടത്തിന്റെ വിജയത്തിലൂടെ മികച്ച വില്ലനായി മാറിയ മോഹന്‍രാജിന് തെലുങ്ക്, തമിഴ്, ജാപ്പനീസ് ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിച്ചു. മോഹന്‍രാജിന്റെ ഈ വളര്‍ച്ചയില്‍ അസൂയ തോന്നിയ ചില മേലുദ്യോഗസ്ഥര്‍ കാരണം സസ്പെന്‍ഷനിലായി. നീണ്ട ഇരുപതു വര്‍ഷത്തെ നിയമ പോരാട്ടം നടത്തിയാണ് ജോലി തിരികെ നേടിയത്.
2010ൽ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം ജോലി തുടരാന്‍ സാധിക്കാതെ മാനസികമായി തളര്‍ന്ന മോഹന്‍രാജ് 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ലെന്ന് അറിയാമെന്നു പറയുന്ന മോഹന്‍രാജ് അത്തരം ഒരു വേഷവുമായി ഒരു സംവിധായകന്‍ വര്മെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.
Post Your Comments