പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരില്‍ ഒരാളായിരുന്നു സംവിധായകന്‍ മേജര്‍ രവി. മത്സ്യത്തൊഴിലാളികളോടൊപ്പം മേജര്‍ രവി രക്ഷിച്ചത് 200ഓളം പേരെ.ആലുവയിലെ ഏലൂക്കര നോര്‍ത്ത് മദ്രസ പള്ളിക്ക് സമീപത്തുള്ള ആളുകളെയാണ് മേജര്‍ രവിയും സംഘവും രക്ഷിച്ചത്. തുടക്കത്തില്‍ ട്യൂബ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഏലൂക്കര നോര്‍ത്ത് ഭാഗത്തുനിന്നും ഒരു വയസ്സുള്ള കുട്ടിയെയും ഗര്‍ഭിണിയായ സ്ത്രീയെയും വയസ്സായ ഒരു അമ്മയെയും മേജര്‍ രവിയും സംഘവും രക്ഷിച്ചിരുന്നു.
സ്ത്രീയുടെ ഭര്‍ത്താവാണ് അവരെപ്പറ്റിയുള്ള വിവരം മേജര്‍ രവിക്ക് നല്‍കിയത്. അവിടേക്ക് പോകാന്‍ ബോട്ടുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും അവിടെ ബോട്ട് ഇല്ലായിരുന്നു. തുടര്‍ന്ന് ട്യൂബിന്റെ സഹായത്തോടെയാണ് ഇവരെ രക്ഷിച്ചത്.ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ആലുവ യു.സി കോളേജിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ സില്‍വസ്റ്ററിന് മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറയുകയുണ്ടായി.മേജര്‍ രവിയുടെ കൂടെ പത്തിരുപത് കുട്ടികളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.
Post Your Comments