ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെയാണ് ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രയിയാരുന്നു.
മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഒരു തവണയും മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് നാലു തവണയും ലോക്സഭയിലെത്തി. എന്‍എസ്യു അധ്യക്ഷനായി 1976ല്‍ മുഖ്യധാരയിലെത്തിയ ഗുരുദാസ് കാമത്ത്, കോണ്‍ഗ്രസ് മുംബൈ ഘടകം അധ്യക്ഷപദവിയടക്കമുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം.
Also Read : മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് വിട്ടു: ബി.ജെ.പിയില്‍ ചേര്‍ന്നേക്കും
ഐ.ടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2013 ല്‍ മന്ത്രിസ്ഥാനം രാജിച്ചതിനുശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. 2017 ല്‍ എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജിവച്ചു. മുംബയ് മുന്‍ പി.സി.സി അദ്ധ്യക്ഷനുമായിരുന്നു. 2014ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ എല്ലാ പദവികളും അദ്ദേഹം രാജിവച്ചു.
Post Your Comments