Latest NewsInternational

നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ തലയ്ക്ക് 5 ലക്ഷം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ

ലക്നൗ : പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിദ്ദുവിനെ വധിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ബജ്റംഗ്ദള്‍ നേതാവ്. പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ബജ്റംഗ്ദള്‍ ആഗ്ര ജില്ലാ പ്രസിഡന്റ് സഞ്ജയ് ജാട്ടിന്റെ ഈ പ്രഖ്യാപനം.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു സിദ്ദു ഖമർ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് സിദ്ദുവിനെതിരെ ബി.ജെ.പി ഉള്‍പ്പെടെ ഉള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാൽ അവിചാരിത കൂടിക്കാഴ്ചയ്ക്കിടെ വൈകാരിക നിമിഷത്തിൽ ആലിംഗനം ചെയ്തുപോയതാണെനാണ് സിദ്ദുവിന്റെ വാദം.

Read also:മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു: ഗൗരവകരമായ അന്വേഷണം വേണം: രാജു എബ്രഹാം എംഎല്‍എ

രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികരെ അപമാനിക്കുന്ന കാര്യമാണ് സിദ്ദു ചെയ്തതെന്നും, സിദ്ദു ആഗ്ര സന്ദര്‍ശിക്കുകയാണെങ്കില്‍ ചെരുപ്പുകള്‍ കൊണ്ടാകും വരവേല്‍ക്കുക എന്നും സഞ്ജയ് ജാട്ട് പറഞ്ഞു. സഞ്ജയ് ജാട്ട് സിദ്ദുവിനെ വധിക്കുന്നതിനുള്ള പ്രഖ്യാപനം നടതുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button