കൊച്ചി : പ്രളയംകൊണ്ട് മലിനമായ 8,000 കിണറുകള്‍ വൃത്തിയാക്കാനുള്ള സന്മനസുമായി യുവവ്യവസായി. ആലുവ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ ആന്‍റ് പി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ പുഞ്ച പുതുശ്ശേരി പീറ്റർ ജോസഫാണ് പലർക്കും മാതൃകയാകുന്നത്.
എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം പഞ്ചായത്തിലെ 8000ത്തോളം കിണറുകളാണ് ഉപയോഗ യോഗ്യമാക്കുക. ഓരോ വീടിന്റെ കിണറും പമ്പു സെറ്റു സ്ഥാപിച്ച് ചെളിവെള്ളം പമ്പു ചെയ്തു ബ്ലീച്ചിങ് പൗഡർ ഇടുന്ന ജോലിയാണ് പീറ്റര്‍ ജോസഫ് ഏറ്റെടുത്തത്. ഏകദേശം എഴുപത് ലക്ഷം രൂപ ചെലവ് വരുന്ന ഉദ്യമമാണ് ഇത്.
Read also:ഓരോ കുടുംബത്തിന്‍റെയും പുനരധിവാസം ഓരോ പോലീസുകാരന്റെ കൈകളിൽ
ഈ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ കിണറുകളിൽ സ്ഥാപിക്കുന്നതിനുള്ള മോട്ടോറുകളും പമ്പ് സെറ്റുകളും പീറ്റർ ജോസഫിന്‍റെ കിഴക്കമ്പലത്തുള്ള വീട്ടിൽ അവസാനഘട്ടത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്. അടുത്ത ദിവസം മുതൽ ഇവ ഓരോ വീടുകളിലും പ്രവര്‍ത്തനക്ഷമമാകും. നാട്ടുകാരും പഞ്ചായത്തും ഇലക്ട്രീഷ്യന്മാരും ജോസഫിനൊപ്പം കൈകോർത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Post Your Comments