ആന്റിയോക്സിഡന്റ്സിന്റെയും ആന്റിബയോട്ടിക്സിന്റെയും പവര്‍ ഹൗസാണ് കറ്റാര്‍ വാഴ ജ്യൂസ്. വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ ജ്യൂസ്. മാത്രമല്ല വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ ഇത് സഹായിക്കും.
സന്ധിവാതം പരിഹരിക്കാനും കറ്റാര്‍ വാഴ ജ്യൂസ് നല്ലതാണ്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു. മസില്‍ വേദന കൊണ്ട് പ്രശ്നത്തിലാവുന്നവര്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല മസില്‍ വേദനക്ക് കറ്റാര്‍ വാഴ നീര് പുരട്ടുന്നതും സഹായിക്കുന്നു.
Also Read : കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിതവണ്ണം പമ്പകടക്കും
ദന്തസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ നീര്. പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും കറ്റാര്‍ വാഴ ഉപയോഗിക്കാം. മാത്രമല്ല പല്ലിലെ കറ ഇല്ലാതാക്കാനും പോട് പരിഹരിക്കാനും കറ്റാര്‍ വാഴ ജ്യൂസ് നല്ലതാണ്. പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇത് കഴിക്കുന്നത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുന്നു.ശരീരത്തിലെ ടോക്സിനെ പുറന്തള്ളാനുള്ള കഴിവ് കറ്റാര്‍ വാഴ ജ്യൂസിന് കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കഴിച്ചാല്‍ മതി ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നു.
Post Your Comments