കണ്ണൂർ : സംസ്ഥാനം മുഴുവൻ പ്രളയദുരന്തം പേറുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിരിക്കുകയാണ് എംപി കെ.കെ.രാഗേഷിന്റെ മക്കൾ ശാരികയും ചാരുതയും. കഴിഞ്ഞ വിഷുവിനു കൈനീട്ടം കിട്ടിയ പണം മുഴുവനുമാണ് ഇരുവരും നൽകിയത്.
അച്ഛൻ നൽകിയ ധനസഹായത്തിന് അത്രപോലും വരില്ലെങ്കിലും തങ്ങളെക്കൊണ്ട് കഴിയുന്ന തുകയാണ് നൽകുന്നതെന്ന് തിനാലുകാരി ശാരികയും പത്തുവയസുകാരി ചാരുതയും പറഞ്ഞു . കെ.കെ.രാഗേഷ് ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു. അച്ഛൻ ധനസഹായം നൽകാൻ പോകുന്നതറിഞ്ഞപ്പോഴാണു തങ്ങളുടെ കൊച്ചുസമ്പാദ്യം കൂടി നൽകാനുള്ള ആഗ്രഹം മക്കൾ പങ്കുവച്ചത്.
Read also:ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടനകൾ അവരുടെ അടയാളങ്ങളുമായി കറയരുതെന്ന് മുഖ്യമന്ത്രി
കൈനീട്ടം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ചാരുതയുടെ പക്കൽ 4340 രൂപയും ശാരികയുടെ പക്കൽ 2060 രൂപയും. അച്ഛനും അമ്മ പ്രിയ വർഗീസിനുമൊപ്പമെത്തി ഇരുവരും കളക്ടർക്ക് തുക കൈമാറി.
Post Your Comments