Latest NewsKerala

കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാൻ പണമില്ല; ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജ്പുത്

സുബ്രഹ്മണ്യന്‍ എന്ന യുവാവാണ് തന്റെ ആഗ്രഹവും നിസ്സഹായതയും സുശാന്ത് സിംഗിനെ അറിയച്ചത്

ന്യൂഡല്‍ഹി: കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിൽദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് പണമില്ലെന്ന് ട്വിറ്ററിലൂടെ തന്നെ അറിയിച്ച ആരാധകനെയും മറ്റുള്ളവരെയും ഞെട്ടിച്ച് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്. സുബ്രഹ്മണ്യന്‍ എന്ന യുവാവാണ് തന്റെ ആഗ്രഹവും നിസ്സഹായതയും സുശാന്ത് സിംഗിനെ അറിയച്ചത്.

Also Read: സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ദേശീയപാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കി

ഇതിന് മറുപടിയായി സുശാന്ത് ചെയ്ത ട്വീറ്റാണ് എല്ലാവരെയും ഞെട്ടിച്ചത്. ആരാധകന്റെ പേരില്‍ ഒരു കോടി രൂപ താൻ സംഭാവന നല്‍കുമെന്നും ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം ആരാധകൻ തന്നെ എന്നെ അറിയിക്കണമെന്നുമായിരുന്നു സുശാന്തിന്റെ ട്വീറ്റ്.

Also Read: പ്രളയത്തിനിടെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ വീണ്ടും ജലാശയങ്ങളില്‍ നിക്ഷേപിക്കരുതെന്ന് മാത്യു ടി. തോമസ്

എന്നാൽ ആ വാക്കുകൾ വെറും വാക്കായിരുന്നെന്ന് വിചാരിച്ചവർക്ക് തെറ്റി. ഇതിന് പിന്നാലെ തന്നെ സുശാന്ത് പണം സുബ്രഹ്മണ്യന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് ആരാധകനായ സുബ്രഹ്മണ്യൻ സ്ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button