Latest NewsInternational

പ്രസവത്തിനായി മന്ത്രി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി

എല്ലാവര്‍ക്കും കൂടി കാറില്‍ ഇരിക്കാന്‍ സ്ഥലം തികയാതെ വന്നപ്പോള്‍ താനും ഭര്‍ത്താവും കൂടി സൈക്കിളില്‍ പോരുകയായിരുന്നുവെന്ന്

വെല്ലിംഗ്ടണ്‍: കന്നി പ്രസവത്തിന് മന്ത്രി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി. ന്യൂസിലാന്‍ഡിലാണ് സംഭവം. മന്ത്രി കൂടിയായ ജൂലി ആന്‍ ജെന്റര്‍ വീട്ടില്‍ നിന്നും ഓക്ലന്‍ഡ് സിറ്റി ആശുപത്രി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം നിറ വയറുമായാണ് സൈക്കിള്‍ ചവിട്ടിയത്.

ALSO READ: സംശയരോഗിയായ ഭര്‍ത്താവ് വീട്ടമ്മയെ കുത്തിക്കൊന്നു

ന്യൂസിലന്‍ഡിലെ വനിതാക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത വകുപ്പ് സഹമന്ത്രിയുമാണ് ജൂലി ആന്‍ ജെന്റര്‍. അറിയപ്പെടുന്ന ഒരു സൈക്ലിസ്റ്റ് കൂടിയാണ് ജൂലിയും ഭര്‍ത്താവും .

എല്ലാവര്‍ക്കും കൂടി കാറില്‍ ഇരിക്കാന്‍ സ്ഥലം തികയാതെ വന്നപ്പോള്‍ താനും ഭര്‍ത്താവും കൂടി സൈക്കിളില്‍ പോരുകയായിരുന്നുവെന്ന് ജൂലി പറഞ്ഞു. സൈക്കിള്‍ യാത്ര തനിക്ക് നല്ല ഉത്സാഹം തന്നെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തു. ജൂലിയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button