CinemaLatest NewsNews

കേരളത്തിലും കുടകിലും ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി ബോളിവുഡ് താരം ഐശ്വര്യ റായ്

രണ്ടു സംസ്ഥാനങ്ങൾക്ക് വേണ്ടിയും സഹായം ആവശ്യപ്പെട്ടു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു

പ്രളയത്തിൽ ദുരിതം കണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യർത്ഥിച്ചു ബോളിവുഡ് സൂപ്പർതാരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ സ്വദേശം ആയ കുടകിൽ മഴക്കെടുതിയിൽ 12 പേര് മരിക്കുകയും 845 വീടുകൾ തകരുകയും ചെയ്തിരുന്നു. കുടക് ദുരിതാശ്വാസത്തിനു വേണ്ടി കർണാടക സർക്കാർ 100 കോടി രൂപ ധനസഹായം ചോദിച്ചിട്ടുണ്ട്.

രണ്ടു സംസ്ഥാനങ്ങൾക്ക് വേണ്ടിയും സഹായം ആവശ്യപ്പെട്ടു രണ്ടു മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ ഫണ്ട് അക്കൗണ്ട് നമ്പർ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button