പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്‌ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങൾ വഴികാട്ടിയായി. ഓഷ്യാനോസാറ്റ് -2, റിസോഴ്‌സ് സാറ്റ്-2, കാര്‍ട്ടോസാറ്റ് -2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ അഞ്ച് ഉപഗ്രഹങ്ങൾ വഴി സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും ശേഖരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തിയത്.
ഹൈദരബാദിലെ ഐഎസ്‌ആര്‍ഒ യുടെ വിദൂര നിയന്ത്രണ കേന്ദ്രമാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൈമാറുന്നത്. ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. ഗതാഗതത്തിന് പുതിയ വഴികള്‍ കണ്ടെത്താന്‍ സഹായിച്ചത്. കൂടാതെ പ്രളയബാധിത പ്രദേശങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി കൈമാറാനും ഉപഗ്രഹ വിവരങ്ങള്‍ ഉപകരിച്ചു.
Post Your Comments