Latest NewsGulf

അറഫാ സംഗമത്തിന് തുടക്കം കുറിച്ചു

ആദ്യ കല്ലേറുകര്‍മം പൂര്‍ത്തിയാക്കി തല മുണ്ഡനം ചെയ്യുന്നതോടെ

മക്ക: ബലപെരുനാളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം അവസാന ഘട്ടത്തിലാണ്. ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന് അറഫയില്‍ ഇതുവരെ സംഗമിച്ചിരിക്കുന്നത്. ഇന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമ സമയം.

കഅബയെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങും ഇന്നാണ്. സന്ധ്യയ്ക്കുശേഷം മുസ്ദലിഫയിലേക്കു നീങ്ങുന്ന തീര്‍ഥാടകര്‍ അവിടെ രാപാര്‍ക്കും. ജംറയില്‍ എറിയാനുള്ള കല്‍മണികള്‍ ശേഖരിച്ച് സുബ്ഹിക്കുശേഷം മിനായിലേക്കു പുറപ്പെടും.

Read also:പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് നൽകാൻ ശ്രമം

ആദ്യ കല്ലേറുകര്‍മം പൂര്‍ത്തിയാക്കി തല മുണ്ഡനം ചെയ്യുന്നതോടെ ഹജ്ജ് ചടങ്ങുകള്‍ക്ക് അര്‍ധവിരാമമാകും. മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ-മര്‍വ നടത്തവും നിര്‍വഹിച്ചശേഷം ഇഹ്‌റാം മാറ്റി പുതുവസ്ത്രങ്ങള്‍ ധരിച്ചു തീര്‍ഥാടകര്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. നാളെയാണു ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍. നാട്ടില്‍ ബുധനാഴ്ചയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button