KeralaLatest News

കേരളത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം രാഷ്ട്രീയക്കാരുടെ പണക്കൊതി; കുറ്റപ്പെടുത്തലുമായി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഗാഡ്ഗില്‍

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിനു കാരണം രാഷ്ട്രീയക്കാരുടെ പണക്കൊതിയാണെന്നു പരിസ്‌ഥിതി ശാസ്ത്രജ്ഞൻ ഗാഡ്ഗിൽ. പരിസ്ഥിതി കാര്യത്തില്‍ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ കേരളത്തിലേതിനു സമാനമായ പ്രളയമാണ് ഗോവയിലും വരാനിരിക്കുന്നതെനും ഗാഡ്ഗില്‍ മുന്നറിയിപ്പു നൽകി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു. അവരാണ് യഥാര്‍ത്ഥ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായ രീതിയില്‍ ഗോവയിലും അത്യാര്‍ത്തിയും ലാഭക്കൊതിയും കൊണ്ട് പരിസ്ഥിതി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ഒരു ദുരന്തം ഉണ്ടാവില്ലായിരുന്നുവെന്നും കേരളത്തിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും വേണ്ടാത്ത രീതിയില്‍ ഉപയോഗിച്ചതാണ്.

മുമ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍ ഇതേവരെ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി കയ്യേറ്റങ്ങള്‍ വര്‍ധിച്ചത്, തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിച്ചത്, പാറമടകളുടെ അമിത ഉപയോഗം എന്നിവയാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button