Latest NewsCinemaNews

ഫേസ്ബുക്കിൽ പൊങ്കാല ഇടാൻ മാത്രമല്ല ചത്ത് പണിയെടുക്കാനും കേരളത്തിലെ പിള്ളേർക്ക് അറിയാം: ജയസൂര്യ

പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്

പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളിൽ വോളന്റീയർമാരായും സാധനങ്ങൾ എത്തിച്ചു കൊടുക്കാനും ഒറ്റകെട്ടായി അവർ നിന്ന്. ഈ സാഹചര്യത്തിലാണ് നടൻ ജയസൂര്യ തന്റെ ഫേസ്ബുക്ക് ലൈവിൽ ഇങ്ങനെ പരാമർശിച്ചത്. ” കേരളത്തിലെ പിള്ളേർക്ക് ഫേസ്ബുക്കിൽ പൊങ്കല ഇടാൻ മാത്രം അല്ല ചത്ത് പണിയെടുക്കാനും അറിയാം.”

https://www.facebook.com/Jayasuryajayan/videos/287785822051972/

ഫേസ്ബുക് പൊങ്കാലകൾ കൊണ്ട് പ്രശസ്തം ആണ് മലയാളി യുവത്വം. അതെ ഫേസ്ബുക് കണ്ട്രോൾ റൂം ആക്കിയാണ് കഴിഞ്ഞ ഒരു ആഴ്ച അവർ പ്രവർത്തിച്ചത്. അവരുടെ പ്രവർത്തനങ്ങളിലൂടെ ലക്ഷകണക്കിന് ആൾക്കാരുടെ ജീവനും ലക്ഷ കണക്കിന് ആൾക്കാർക്ക് ഭക്ഷണവും ലഭിച്ചു.

shortlink

Post Your Comments


Back to top button