തിരുവനന്തപുരം•സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ആക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മധ്യാമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ പത്തനംതിട്ട സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെന്ന് സൂചന. റെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഇയാള്‍ ഇപ്പോള്‍ സൈനിക താവളങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്ന ഡിഫന്‍സ് സെക്യുരിറ്റി കോര്‍ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ് ഉണ്ണിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
READ ALSO: കരസേനയുടെ പേരില്‍ വ്യാജ പ്രചാരണം ; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തില്‍ ഒരാള്‍ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ സൈനികനല്ലെന്നു വ്യക്തമാക്കി കരസേന രംഗത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്നു കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയില്‍ പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി. സൈന്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 7290028579 എന്ന വാട്‌സാപ് നമ്പറില്‍ വിവരം അറിയിക്കണമെന്നും കരസേന നിര്‍ദ്ദേശിച്ചു.
Post Your Comments