ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദീപക് കുമാർ വെള്ളി നേടി. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ വെള്ളി. ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തേ, 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ അപൂർവി ചന്ദേല – രവി കുമാർ കൂട്ടുകെട്ട് വെങ്കലം നേടിയിരുന്നു.
ALSO READ: ഏഷ്യൻ ഗെയിംസ് ഹോക്കി: ഇന്തോനേഷ്യയെ നിഷ്പ്രഭരാക്കി ഇന്ത്യൻ വനിതകൾ
Post Your Comments