ജക്കാര്‍ത്ത: നാടിനെ നടുക്കി ഇന്തോനേഷ്യയില്‍ വീണ്ടും ഇരട്ട ഭൂചലനം. ദ്വീപായ ലോംബോക്കിന്റെ കിഴക്ക് റിക്ടര്‍സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്.
ലോംബോക്കിലെ ബലാറ്റിംഗല് ഉണ്ടായ ഭൂചലനത്തിലാണ് ഒരാള്‍ മരിച്ചത്. നിരവധി വീടുകള്‍ തകരുകയും പലപ്രദേശത്തും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. ഭയചകിതരായ ആളുകള്‍ നിരത്തുകളില്‍ അഭയം തേടി. ശേഷം രണ്ടാമത് ഉണ്ടായ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്കെയിലില്‍ 7.0 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Also read : ഏഷ്യൻ ഗെയിംസ് ഹോക്കി: ഇന്തോനേഷ്യയെ നിഷ്പ്രഭരാക്കി ഇന്ത്യൻ വനിതകൾ
Post Your Comments