Latest NewsKerala

ദുരിതാശ്വാസ ക്യാമ്പിനായി ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷനെ മുട്ടുകുത്തിച്ച് കളക്ടര്‍ അനുപമ

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പിനായി ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷനെ മുട്ടുകുത്തിച്ച് കളക്ടര്‍ അനുപമ. സാധാരണക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന കളക്ടര്‍ അനുപമ തന്റെ ജൈത്രയാത്ര തുടരുകയാണ്.

തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാതിരുന്ന ബാര്‍ അസോസിയേഷന്റെ പൂട്ട് പൊളിക്കാനാണ് കലക്ടര്‍ ടി.വി. അനുപമ ഉത്തരവിട്ടത്.

read also : അതാണ് അനുപമ ഐ.എ.എസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ: പകലോ രാത്രിയോ എന്നില്ലാതെ കൈക്കുഞ്ഞുമായി ജനങ്ങളുടെ ഇടയിലേക്ക് എപ്പോഴും ചിരിച്ച മുഖവുമായി ഒരു കളക്ടര്‍

ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാട് മുഴുവന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നത്.

പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കലക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവ് പ്രകാരം പൂട്ടു പൊളിക്കുകയായിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നല്‍കിയ ശേഷമാണ് പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടര്‍ വേറെ താഴിട്ട് പൂട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button