ചെങ്ങന്നൂർ : പാണ്ടനാട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറുപേരടങ്ങിയ രക്ഷാപ്രവർത്തക സംഘം ബോട്ടിലുണ്ടായിരുന്നു. ബോട്ട് കാണാനില്ലെന്ന വിവരം മറ്റു രക്ഷാപ്രവർത്തകനാണ് അറിയിച്ചത്. ബോട്ട് കണ്ടെത്താൻ ഹെലികോപ്റ്ററിന്റെ സഹായം ആവശ്യമാണെന്ന് നിരവധി രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്.
ബോട്ടിലുള്ള മൂന്നുപേർ കൊല്ലത്ത് നിന്നുള്ളവരും ബാക്കിയുള്ളവർ നാട്ടുകാരുമാണ്. പാണ്ടനാട് പഞ്ചായത്ത് ഓഫീസിൻറെ പരിസരത്തെക്കാണ് ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയത്.
Post Your Comments