KeralaLatest News

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍, 8,46,680 പേര്‍ ക്യാമ്പിലുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും 846680 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരമാവധി ജീവന്‍ രക്ഷിക്കുവാനുള്ള ശ്രമം വിജയിച്ചെന്നും വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കുമെന്നും അദേഹം വ്യക്തമാക്കി.

ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കും. റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയതായി റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായിട്ടുണ്ട്. റോഡ് ഗതാഗതം സാധാരണഗതിയിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Read Also : തങ്ങളുടെ വലിയ മനസിന്റെ വലിപ്പം വീണ്ടും തെളിയിച്ച് സിഖ് സഹോദരന്മാർ ; കേരളത്തിന് വേണ്ടി ഒരുക്കുന്നത് ആയിരം പേർക്കുള്ള ഭക്ഷണം

രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക സഹായം ഉറപ്പാക്കാന്‍ സാധിക്കണം. വെള്ളമിറങ്ങി വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്നതനുസരിച്ച് കിണറുകള്‍ ശുദ്ധീകരിക്കാനും, ശുദ്ധജലി വിതരണ പൈപ്പുകള്‍ക്ക് കേടുപാടുണ്ടെങ്കില്‍ പരിഹരിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടരുകയാണ്.

ആവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി ഉപോയോഗിക്കാം. അതിന് അവരും സഹായം നല്‍കും. ക്യാംപുകളിലേക്കുള്ള മരുന്ന് നല്‍കാന്‍ മരുന്ന് കമ്പനികള്‍ തന്നെ തയ്യാറാകുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓണപ്പരീക്ഷ നീട്ടിവച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ നടപടിയുണ്ടാകും.യൂണിഫോം നഷ്ടപ്പെട്ടവര്‍ക്ക് യൂണിഫോം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button