തിരുവനന്തപുരം : സംസ്ഥാനത്തെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1500-ഓളം കരസേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നുണ്ട്. നിയന്ത്രണം പൂര്‍ണമായി സൈന്യത്തിന് വിട്ടു നല്‍കണമെന്ന ആവശ്യത്തില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
read also : രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍, 8,46,680 പേര്‍ ക്യാമ്പിലുണ്ടെന്ന് മുഖ്യമന്ത്രി
സംസ്ഥാനവുമായി യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് നിയമം. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചാണ് സേന എത്തിയതെന്നും എല്ലാവരുമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മേജര്‍ ജനറല്‍ സന്‍ജീവ് നരേനും പറഞ്ഞു.
Post Your Comments