വത്തിക്കാന്‍ : പ്രളയ ദുരന്തത്തിൽപ്പെട്ട ജനങ്ങൾക്ക് പിന്തുണയുമായി മാർപാപ്പ. കേരളത്തിലെ ജനങ്ങളോട് ഒപ്പമുണ്ടെന്നും . രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്നും എല്ലാവരും ഒന്നിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.വത്തിക്കാനിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു പ്രതികരണം.
Also read : പ്രളയക്കെടുതിയില്‍പ്പെട്ട ഗര്‍ഭിണിയെ നാവികസേന രക്ഷപ്പെടുത്തി
“കേരളത്തിലെ ജനങ്ങള്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും പലരേയും കാണാതാകുകയും ചെയ്തു. ധാരാളം ആളുകൾക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും ഒട്ടും വൈകാൻ പാടില്ല. സര്‍ക്കാരിന്റെയും പ്രാദേശികസഭയുടെയും സംഘടനകളുടെയും ഒപ്പം താനുമുണ്ടെന്നും മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും” മാര്‍പാപ്പ പറഞ്ഞു.
Also read: നാട് മുഴുവന്‍ പ്രളയത്തിലായപ്പോള്‍ ഈ കിണറിലെ വെള്ളം മുഴുവനും അപ്രത്യക്ഷമായി
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയിട്ടുള്ള എല്ലാവരോടും കേരളത്തിന് വേണ്ടി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ഥിക്കാന്‍ മാർപാപ്പ ആവശ്യപ്പെട്ടു.ശേഷം വിശ്വാസികളോടൊത്ത് കേരളത്തിന് വേണ്ടി നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും മാര്‍പാപ്പ ചൊല്ലി.
Post Your Comments