ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍പ്പെട്ട ഗര്‍ഭിണിയെ നാവികസേന രക്ഷപ്പെടുത്തി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മേഖലയില്‍ കുടുങ്ങിയ തിരുവന്‍വണ്ടൂര്‍ സ്വദേശി ജോളിയേയും പിതാവിനേയുമാണ് നാവികസേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസം ഭക്ഷണമില്ലായിരുന്നുെവന്ന് ജോളി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം തന്നെ പലയിടങ്ങളിലും വീടുകളില്‍ നിന്ന് ആളുകള്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്നാണ് നാവികസേന പറയുന്നത്.
Also read : ദുരിതമനുഭവിക്കുന്നവർക്കായി ആരാധകരിൽ പണം പിരിച്ച് ഈസ്റ്റ് ബംഗാളിലെ മലയാളി താരങ്ങൾ
Post Your Comments